Saturday, October 24, 2009

പ്രണയം സ്ത്രീക്ക് ചങ്ങലയാവുന്നതെപ്പോള്‍?


ഞാനറിഞ്ഞില്ല;


തൊടിയില്‍ വസന്തം വിരുന്നെത്തിയത്,
മൂകതയുടെ കനത്ത തമസ്സിനെ കീറി,
മരച്ചില്ലയിലിരുന്നു കുയിലുകള്‍പാടിയത്;
തഴുകി കടന്നു പോയ തെന്നല്‍
സുഗന്ധം പരത്തിയത്;
പ്രഭാതത്തിലെ മഞ്ഞിന്റെ നനുത്ത കണങ്ങള്‍ കുളിരേകിയത്;
ഒന്നും, എനിക്കുവേണ്ടി ആയിരുന്നില്ലെന്ന്-
ഞാനറിഞ്ഞില്ല!!!

അതോ,
അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു
അതിനായി കൊതിച്ചു നിന്നതാണോ?

അറിയില്ല.
ഒരുപക്ഷെ ആയിരിക്കാം...
ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...

എന്നാല്‍ ഇവള്‍-
ആകാശം മുട്ടെ ഉയര്‍ന്ന
സ്നേഹത്തിന്‍ ചുവരുകളാല്‍ കാഴ്ച മറക്കപ്പെട്ടവള്‍....
പ്രിയരുടെ അനസ്യൂതമോഴുകിയ നാദധാരയാല്‍
കര്‍ണ്ണങ്ങള്‍ നിറക്കപ്പെട്ടവള്‍....

പക്ഷെ,
പെട്ടെന്നൊരു ദിനം ആ മതിലുകള്‍ അപ്രത്യക്ഷമാവുമ്പോള്‍...
ആ നാദധാര മൂകമാവുമ്പോള്‍...

അപ്പോഴാണ്‌ ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!

അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.

16 comments:

വല്യമ്മായി October 25, 2009 at 11:37 AM  

തിരിച്ചറിവ്!

Typist | എഴുത്തുകാരി October 25, 2009 at 1:29 PM  

ഞാനും അറിഞ്ഞില്ലായിരുന്നു അതു്.

അരുണ്‍ കായംകുളം October 25, 2009 at 1:45 PM  

:)

Veena October 25, 2009 at 1:48 PM  

അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.

chechieee nalla varikal tto.

Sureshkumar Punjhayil October 25, 2009 at 3:54 PM  

Pranayam, pranayam thanne...!

Manoharam, Ashamsakal...!!!

ഞാനും എന്‍റെ ലോകവും October 25, 2009 at 5:07 PM  

കവിത എനിക്കു ഒരു പിടിയില്ലാത്ത സംഭവമാണു.ആത്മാർഥമായ ആശംസകൾ.
സജി തോമസ്

Renjith October 25, 2009 at 11:31 PM  

Good one keep it up!!

hAnLLaLaTh October 26, 2009 at 3:22 PM  

..അവള്‍ക്കായാലും അവനായാലും ഒരു പോലെയാണ്.
ലിംഗ ഭേദം അതിലും കാണുന്നതില്‍ അത്ഭുതം തോന്നുന്നു.

കവിത നന്ന്

ആശംസകള്‍...

ചോലയില്‍ October 26, 2009 at 4:33 PM  

പ്രണയത്തിന്റെ നോവുകള്‍ മുറിപ്പെടുത്തിയ കവിത.

കുമാരന്‍ | kumaran October 26, 2009 at 8:10 PM  

ജന്മനാല്‍ അന്ധയായ ഒരുവളെയല്ലേ-
നിറങ്ങള്‍ പ്രലോഭിപ്പിക്കാതിരിക്കൂ...
ബധിരയായ ഒരുവളെയല്ലേ,
ഗാനങ്ങള്‍ കൊതിപ്പിക്കാതിരിക്കൂ...

നന്നായിരിക്കുന്നു.

കുറുപ്പിന്‍റെ കണക്കു പുസ്തകം October 27, 2009 at 3:26 PM  

അപ്പോഴാണ്‌ ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!

ചിത്രത്തില്‍ ഇലകള്‍ കൊഴിഞ്ഞ ചില്ലകള്‍, ഇനിയും പൂത്തു തളിര്‍ക്കും എന്ന് പ്രതീക്ഷയോടെ (അങ്ങനെ ആണോ)
(അനിതേച്ചി കവിത നന്നായി, ആശംസകള്‍)

pattepadamramji October 29, 2009 at 8:39 PM  

"അതെ
അവര്‍ക്ക്‌ പ്രണയം ഒരവസരം മാത്രം"
അവര്‍ക്ക്മാത്രം.
കൊള്ളാം

nisagandhi November 1, 2009 at 7:42 PM  

നന്നായിരിക്കുന്നു ഈ പ്രണയ സങ്കല്‍പ്പങ്ങള്‍ ......

Gopakumar V S (ഗോപന്‍ ) November 21, 2009 at 4:54 PM  

അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.

ഗിരീഷ്‌ എ എസ്‌ January 22, 2010 at 1:34 PM  

സ്‌നേഹത്തിന്റെ മുള്‍മുനയില്‍
സുഖനൊമ്പരത്തിന്റെ തലോടേല്‍ക്കാന്‍
കൊതിക്കുന്നവരുടെ
സ്വപ്‌നമാണ്‌ ഇതിലെ ചില വരികള്‍

ആശംസകള്‍

ബിജുകുമാര്‍ alakode March 1, 2010 at 7:16 PM  

“അപ്പോഴാണ്‌ ഇവളറിഞ്ഞത്-
പ്രണയം സ്ത്രീക്ക് ഒരു ചങ്ങല കൂടിയാണെന്ന്.
അപ്പോഴും അവര്‍ പാടുന്നത്
പ്രണയം സ്വാതന്ത്ര്യപ്രഖ്യാപനമേന്നത്രേ!!!

അതെ
അവര്‍ക്ക് പ്രണയം ഒരവസരം മാത്രം.
സ്വതന്ത്ര ലോകത്ത് പറന്നലയുന്നതിനിടയില്‍
കൂട് കൂട്ടാനുള്ള ചില ശിഖരങ്ങള്‍ മാത്രം.“

ഇപ്പറഞ്ഞതിലെ “അവര്‍” ആരാണ്?
(കവിത വലിയ പിടിയില്ലാത്ത ഒരാളാണേ)

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP