Sunday, January 31, 2010

എന്നില്‍ നീ തേടുന്നതെന്താണ്???


എന്നിലെ സൌന്ദര്യം,
നിന്റെ നയനങ്ങളുടെ തെളിവും,
എന്നിലെ വൈരൂപ്യം,
നിന്റെ നയനങ്ങളുടെ മങ്ങലും ആകുമ്പോള്‍-
നീ തേടുന്നതെന്നെയാണോ ???
അല്ല,
ഓരോന്നിലും നീ തിരയുന്നത് നിന്റെ പ്രതിരൂപം മാത്രം.
നിന്റെ സ്വാര്‍ഥതയുടെ പ്രതിരൂപം !!!

Saturday, January 30, 2010

സ്നേഹത്തിന്റെ കടലും ദാഹവും...



ശരിയാണ്,

നീ സ്നേഹത്തിന്റെ കടലാണ്,

പക്ഷെ എന്റെ ദാഹം ശമിപ്പിക്കാന്‍,

ഒരു കുടന്ന നീരിനെ കഴിയൂ.....



  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP