Monday, February 8, 2010

പഴഞ്ചൊല്ലും പുതുചോല്ലും


ഇല വന്നു മുള്ളില്‍ വീണാലും
മുള്ള് വന്നു ഇലയില്‍ വീണാലും
കേടു ഇലക്കു തന്നെ.....
അത് പഴഞ്ചൊല്ല്
പുതിയ ചൊല്ല് ഇങ്ങനെ-
ഇല വന്നു മുള്ളില്‍ വീണാലും
മുള്ള് വന്നു ഇലയില്‍ വീണാലും
കുറ്റം മുള്ളിന്.
അതിന്റെ കേടോ,
ഇലക്കു പുല്ല്.....

5 comments:

Unknown February 9, 2010 at 12:11 AM  

ആധുനിക ലോകത്തില്‍ കുറ്റം എന്നും മുള്ളിന്‌ മാത്രമായിരിക്കും.

Manoraj February 9, 2010 at 8:14 PM  

കുറ്റം മുള്ളിനെന്നുള്ളത് ക്രൂരമായ സത്യം.. അതുകൊണ്ട് തന്നെ ഇലകൾ ഇപ്പോൾ എപ്പോളും കാറ്റിലെപ്പോലെ ആടുകയാണു.. ഒരു മുള്ളീന്റെ പുറത്ത് വീഴാൻ വേണ്ടി...

Anonymous February 10, 2010 at 8:27 PM  

തികച്ചും സ്ത്രീവിരുദ്ധമായ രചന..

Kottayam Nasrani January 25, 2011 at 11:17 PM  

പാവം! മുള്ളേന്തു പിഴച്ചു?

Anonymous April 26, 2012 at 3:30 PM  

തളിരിലയാണെങ്കില്‍ മുള്ള് കമ്പിയെണ്ണിയത് തന്നെ!

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP