Monday, February 1, 2010

ഓര്‍മ്മയുടെ വ്യതിയാനങ്ങള്‍...


സ്വന്തമല്ലാതിരുന്ന കാലം,

എന്റെ ഓര്‍മ്മകള്‍ അമൃതെന്ന് നീ....

സ്വന്തമായ നിമിഷം,

ഞാന്‍ ഒരു ഓര്‍മ്മയായെങ്കിലെന്നു....

സ്വന്തമാക്കാനുള്ള യാത്രയില്‍,

സ്വന്തമായ ഓര്‍മ്മകള്‍ മായ്ക്കാന്‍ എളുപ്പമത്രേ!!!

6 comments:

വല്യമ്മായി February 1, 2010 at 6:05 PM  

എപ്പോഴായാലും ഓര്‍മ്മകളെ മായ്ക്കാന്‍ അത്ര എളുപ്പമല്ല :)

ഫസല്‍ ബിനാലി.. February 1, 2010 at 7:32 PM  

ഓര്‍മ്മകളെ മായ്ക്കാനിത്രയെളുപ്പമോ....?
ചിത്രവും വരികളും നന്നായി, ആശംസകള്‍.

ഗിരീഷ്‌ എ എസ്‌ February 2, 2010 at 1:23 PM  

കവിതയില്‍ ഒരു ചിന്തയുണ്ട്‌.
ഓര്‍മ്മ വന്നത്‌ പ്രണയമാണ്‌

പ്രണയിക്കുമ്പോള്‍ നല്ലവശങ്ങള്‍ മാത്രവും
സ്വന്തമാക്കി കഴിഞ്ഞാല്‍ ചീത്തവശങ്ങള്‍ കൂടി ശ്രദ്ധിച്ചുതുടങ്ങുമെന്ന
വാസ്‌തവത്തിലേക്ക്‌ വിരല്‍ചൂണ്ടുന്ന പോലെ...

രഘുനാഥന്‍ February 6, 2010 at 1:52 PM  

സ്വന്തമായ ഓര്‍മ്മകള്‍ മായ്ക്കാന്‍ അത്ര എളുപ്പമാണോ

പട്ടേപ്പാടം റാംജി February 8, 2010 at 9:23 PM  

സ്വന്തമല്ലാതിരുന്ന കാലത്തു
മാത്രമേ അമൃത് കാണാനൊക്കു...

ചിന്തിപ്പിക്കുന്ന വരികള്‍.

Kottayam Nasrani January 25, 2011 at 11:27 PM  

സ്വന്തമായി എങ്ങനെ ഓര്‍മ്മകള്‍ മായ്ക്കാന്‍ കഴിയും

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP