Sunday, February 21, 2010

ജഡം പേറുന്നവര്‍


പതിനൊന്നു മണിക്കാണ്
ഞാനത് തിരിച്ചറിഞ്ഞത്!!!
കൈത്തണ്ടയിലെ ഘടികാരം
മൂന്നു മണിക്കൂറായി നിശ്ചലമാണ്!!!
കൂടെ കൂട്ടിയിരുന്ന ഓരോന്നും
നിശ്ചലമാകുന്നത്
ഞാനെന്തേ അറിയുന്നില്ല...
ഒന്ന് കൂടെ നോക്കിയപ്പോള്‍-
അതെ,
കൂടെ വഹിക്കുന്ന പലതും നിശ്ചലമാണ്
ചിലത് പാതി ജടാവസ്തയിലും...
നാമിതോന്നും അറിയുന്നില്ലെന്നോ...
എങ്ങനെ അറിയാന്‍
തിരക്കിനിടയില്‍ മുന്നോട്ടുമാത്രമല്ലേ നമ്മുടെ കാഴ്ച....
പിന്നെ കൂടെയുള്ളത് യന്ത്രമായിക്കഴിഞ്ഞ ഒരു മനസ്സും!!!!
ഒടുവില്‍ നമ്മളും വീഴുന്നത് ആരും അറിയാതെ..
അതെ,
വാച്ച് നിശ്ചലമാവുന്നത് പോലെ തന്നെ...

Sunday, February 14, 2010

വലിയ തെറ്റ്


എന്താണ് തെറ്റ്?
അതെന്തോ ആവട്ടെ,
എന്തിനെയാണ് നിങ്ങള്‍ തെറ്റെന്നു പറയുന്നത്?
അതെ,
അത് തന്നെ,
ആഗ്രഹിച്ചിട്ടും നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തവ,
മറ്റുള്ളവര്‍ ചെയ്യുന്നവ,
അതൊക്കെയല്ലേ നിങ്ങളുടെ തെറ്റുകള്‍...
നിങ്ങള്‍ ശരിയെന്നു കരുതി ചെയ്യുന്നവ,
നിങ്ങളോര്‍ക്കുന്നോ,
അത് മറ്റു പലര്‍ക്കും തെറ്റുകളെന്നു...
എല്ലാം തെറ്റുകള്‍....
അപ്പോള്‍ പിന്നെ എന്താണ് വലിയ തെറ്റ്???
ഞാന്‍ ഇപ്പോള്‍ ചെയ്തത് പോലെ
തെറ്റിനെ കുറിച്ചു ചിന്തിക്കുന്നത് തന്നെ!!!!

Monday, February 8, 2010

പഴഞ്ചൊല്ലും പുതുചോല്ലും


ഇല വന്നു മുള്ളില്‍ വീണാലും
മുള്ള് വന്നു ഇലയില്‍ വീണാലും
കേടു ഇലക്കു തന്നെ.....
അത് പഴഞ്ചൊല്ല്
പുതിയ ചൊല്ല് ഇങ്ങനെ-
ഇല വന്നു മുള്ളില്‍ വീണാലും
മുള്ള് വന്നു ഇലയില്‍ വീണാലും
കുറ്റം മുള്ളിന്.
അതിന്റെ കേടോ,
ഇലക്കു പുല്ല്.....

Tuesday, February 2, 2010

തോല്‍വികള്‍ - ജയങ്ങള്‍


പ്രിയ സഹോദരരെ...
എനിക്ക് ജയിക്കാന്‍ നിങ്ങളെ തോല്‍പ്പിക്കണം എന്നോ?
നിങ്ങള്‍ക്കു ജയിക്കാന്‍ എന്നെ തോല്‍പ്പിക്കണം എന്നോ?
അപ്പോള്‍ എന്തിനാണ് ഒരു വിജയം !!!
അല്ല,
അതൊന്നും വിജയമല്ല-
പരാജയവുമല്ല.
വിജയം നിന്നെ തോല്‍പ്പിക്കണം എന്ന ചിന്തയില്‍ നിന്നാകട്ടെ.
അതെ,
യദാര്‍ത്ഥ വിജയം,
ജയിക്കണമെന്ന ആഗ്രഹത്തിന് മേലാവട്ടെ...
ജയിക്കാനായി നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ലെനിക്ക് ....

Monday, February 1, 2010

ഓര്‍മ്മയുടെ വ്യതിയാനങ്ങള്‍...


സ്വന്തമല്ലാതിരുന്ന കാലം,

എന്റെ ഓര്‍മ്മകള്‍ അമൃതെന്ന് നീ....

സ്വന്തമായ നിമിഷം,

ഞാന്‍ ഒരു ഓര്‍മ്മയായെങ്കിലെന്നു....

സ്വന്തമാക്കാനുള്ള യാത്രയില്‍,

സ്വന്തമായ ഓര്‍മ്മകള്‍ മായ്ക്കാന്‍ എളുപ്പമത്രേ!!!

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP