Sunday, January 31, 2010

എന്നില്‍ നീ തേടുന്നതെന്താണ്???


എന്നിലെ സൌന്ദര്യം,
നിന്റെ നയനങ്ങളുടെ തെളിവും,
എന്നിലെ വൈരൂപ്യം,
നിന്റെ നയനങ്ങളുടെ മങ്ങലും ആകുമ്പോള്‍-
നീ തേടുന്നതെന്നെയാണോ ???
അല്ല,
ഓരോന്നിലും നീ തിരയുന്നത് നിന്റെ പ്രതിരൂപം മാത്രം.
നിന്റെ സ്വാര്‍ഥതയുടെ പ്രതിരൂപം !!!

6 comments:

നന്ദന January 31, 2010 at 4:43 PM  

ആ സ്വർഥതയുടെ പ്രതിരൂപം ഒന്നു കൂടി തുറന്നുപറഞ്ഞാൾ കൊള്ളാമായിരുന്നു
അവൻ തേടുന്നത് സൌന്ദര്യത്തിന്റെ മിനുത്ത പ്രതലങ്ങളാണ്, മുഖം അമർത്താൻ ഒരിടമാന്, എല്ലാം ഇറ്ക്കിവെക്കനൊരത്താണിയാണ്...അങ്ങിനെ അങിനെ പലതാണ്.

Unknown February 1, 2010 at 12:46 AM  

കുഞ്ഞ് വരി ഒരുപാട് ഇഷ്ടായീ.. തുടരൂ..!!
ആശംസകള്‍..!!
www.tomskonumadam.blogspot.com

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ February 1, 2010 at 11:37 AM  

ആരാ ഈ കക്ഷി എന്തായാലും ഞാനല്ല!

bineesh February 1, 2010 at 7:56 PM  

കേവല സൗന്ദര്യമൊന്നും ഈ ലോകത്ത്‌ കാണാന്‍ കഴിയില്ലല്ലോ. ആകപ്പടെയുള്ളത്‌ ആ സൗന്ദര്യത്തിന്റെ ചില സ്ഫുരണങ്ങള്‍ മാത്രം. എന്നിലോ അതില്ല. അപ്പോള്‍ പിന്നെ അതു എനിക്കു പുറത്ത്‌ മറ്റൊരാളുടെ മുഖത്ത്‌, അല്ലെങ്കില്‍ പ്രകൃതിയില്‍ ഉണ്ടാവണമല്ലോ. നമ്മുടെ കാഴ്ചകള്‍ക്കുമപ്പുറം സൗന്ദര്യമുണ്ട്‌. കാണുന്ന കണ്ണല്ല സൗന്ദര്യത്തിന്റെ അളവു കോല്‍. വൈരൂപ്യം വൈരൂപ്യമാണ്‌ സൗന്ദര്യം സൗന്ദര്യവും. കാണുന്ന കണ്ണുകളെ പഴിക്കല്ലേ. ഇത്രയൊക്കെ ചിന്തിക്കന്‍ എന്നെ പ്രേരിപ്ച്ചതു ഈ കവിതയുടെ സൗന്ദര്യമാണ്‌ നന്നായിരിക്കുന്നു.

മിര്‍സ February 2, 2010 at 4:59 PM  

നിന്നില്‍ ഞന്‍ തേടുന്നത്‌ ഈ ഭൂമിയുടെ നനുത്ത കിനാവാണ്‌
kannimazha

Shaffi Roshan February 26, 2010 at 12:25 PM  

നയനങ്ങളുടെ തെളിവും മങ്ങലും............
സ്വാര്‍ത്ഥതയുടെ പ്രതിരൂപവും ............
നന്നായിരിക്കുന്നു സോദരി .............
ആശംസകള്‍ .................

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP