Thursday, December 3, 2009

പ്രണയത്തിന്റെ ഋതുഭേദങ്ങള്‍


അന്നു നീ എന്നോട് പറഞ്ഞു;
നീ ഇല്ലാതെ എനിക്കെന്തു ജീവിതം !!!

അത് പ്രണയത്തിന്റെ വസന്തം.

ഇന്നു നീ എന്നോട് ചോദിക്കുന്നു -
നിന്റെ കൂടെ എങ്ങനെ ജീവിക്കാന്‍ ????

ഋതുചക്രത്തിന്റെ കറങ്ങലില്‍
നാം എത്തിനില്‍ക്കുന്നതെവിടെ ?

പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

13 comments:

രഘുനാഥന്‍ December 3, 2009 at 4:56 PM  

അനിത,
തീര്‍ച്ചയായും ഉണ്ട് ...അതുകൊണ്ടാണല്ലോ സ്നേഹ ബന്ധങ്ങള്‍ തകരുന്നത്...

ആശംസകള്‍

ഏ.ആര്‍. നജീം December 3, 2009 at 8:37 PM  

തീര്‍ച്ചയായും ഉണ്ട്..:)

കുമാരന്‍ | kumaran December 3, 2009 at 8:39 PM  

പ്രണയത്തിനും ഇല പൊഴിക്കും കാലമുണ്ടോ ???

തീര്‍ച്ചയായും..!

കുളക്കടക്കാലം December 8, 2009 at 3:51 PM  

എല്ലാഇലകളും കൊഴിയുന്നത് പുതിയൊരു വസന്തത്തിനു ജൈവസാന്നിധ്യമാകാനാണ്...

ഇ.കെ.യം.എളമ്പിലാട് December 12, 2009 at 3:28 PM  

good

Sureshkumar Punjhayil December 17, 2009 at 9:56 PM  

Pranayathinte Parinamangal...!
Manoharam, Ashamsakal...!!!

kvmadhu December 19, 2009 at 12:04 AM  

chelappo undakumayirikkum alle

Kunjubi December 23, 2009 at 8:11 PM  

ഇല പൊഴിയുന്നതും തളിർക്കുന്നതും വേനൽ ചൂടിൽ ഉരുകുന്നതും, വർഷ ഋതുവിൽ കണ്ണീർ തൂകുന്നതും ആയ പ്രകൃതിയുടെ പ്രതിഭാസം പോലെ തന്നെ പ്രണയവും എന്നു പറയുന്നതാവില്ലെ ശരി?

നന്ദന January 5, 2010 at 10:08 AM  

എന്താ അനിത ഈയിടെയായി പ്രനയത്തെ കുരിചു കൂടുതൽ സംസാരിക്കുന്നു
എന്താ! അതിലെങാൻ വീണൊ?

santhoshhrishikesh January 5, 2010 at 7:19 PM  

പ്രണയത്തിന്റെ ഇലപൊഴിയുമ്പോള്‍ നമ്മള്‍ ഉണങ്ങി ബാക്കിയായ തടിയോ അതോ കൊഴിഞ്ഞ ഇലയോ?വരികള്‍ നന്ന്

രാജേഷ്‌ ചിത്തിര January 5, 2010 at 10:37 PM  

ശിശിരം ...തലക്കലുണ്ട്

പഞ്ചാരക്കുട്ടന്‍.... January 12, 2010 at 4:29 PM  

ഹായി അനിതാ
നല്ല കവിത.....
പ്രണയത്തിനും ഋതു ഭേതങ്ങള്‍ ഉണ്ടാവാം...
ഇന്നു ഇലപോഴിച്ചെങ്കില്‍.... അടുത്ത ദിവസം തളിര്‍ത്ത് ... അതിന്റടുത്ത ദിവസം... പൂത്തുനില്‍ക്കുന്നതു കാണാം...
ആശംസകള്‍....
സ്നേഹപൂര്‍വ്വം....
ദീപ്....

Manoraj January 17, 2010 at 4:04 PM  

അനിത,

എന്റെ അഭിപ്രായത്തിൽ പ്രണയത്തിന്റെ ഇലപൊഴുയും കാലം ഋതുഭേദങ്ങളേക്കാളുപരി പ്രണയത്തിലകപ്പെട്ടവരുടെ തീരുമാനത്തിൽ അതിഷ്ടിതമാണു.. ഒരു പക്ഷെ, അത്‌ അവനാകാം.. അവളാകാം.. നിശ്ചയമായും ഇലപൊഴിയും കാലം ഉണ്ട്‌.. കാട്ടാക്കടയുടെ വരികൾ പറയും പോലെ "ഭ്രമമാണു പ്രണയം.. വെറും ഭ്രമം..." ശരിയാണൊ? അണെന്നു തോന്നുന്നു...

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP