Thursday, August 27, 2009

പ്രണയത്തിനു പകരം എനിക്ക് വേണ്ടത്...

"തിരിച്ചു പ്രണയമല്ലാതെ മറ്റെന്തും തിരയുന്ന പ്രണയം പ്രണയമല്ല." - ഖലീല്‍ ജിബ്രാന്‍.

പ്രണയത്തിന്റെ സമ്മാനം ഒരു താജ് മഹല്‍ ആണെങ്കില്‍;
അതെനിക്ക് വേണ്ടാ.........
ഒരു ഉസ്താദ് ഈസയുടെയും രക്തക്കറ പുരണ്ടാതാവരുത് എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം പനിനീര്‍ പൂവെങ്കില്‍;
അതെനിക്ക് വേണ്ട ........
രണ്ടു ദിനം കൊണ്ടു വാടുന്ന സൌന്ദര്യമല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം ഒരു യാത്രയെങ്കില്‍;
അതെനിക്ക് വേണ്ട .......
ഓര്‍മകളുടെ ചെപ്പിലടക്കാനുള്ളതല്ല എന്റെ പ്രണയം.
പ്രണയത്തിന്‍ സമ്മാനം വാക്കുകളെങ്കില്‍;
അതും വേണ്ട ....എനിക്ക്-
നിമിഷം തോറും അര്‍ഥങ്ങള്‍ മാറുന്ന അവയെപ്പോലെ അസ്ഥിരമല്ല എന്റെ പ്രണയം.
പിന്നെ എന്താണ് ആ സമ്മാനം????
മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.

16 comments:

chithrakaran:ചിത്രകാരന്‍ August 28, 2009 at 12:59 AM  

പ്രണയം
അല്ലെങ്കില്‍ സ്നേഹം.
അതിന്റെ ഏറ്റവും ശുദ്ധമായ
ആത്മാവ് മനസ്സുകള്‍ തമ്മിലുള്ള
സാമീപ്യത്തിന്റെ
തെറ്റാത്ത അളവാകുന്നു.
ഇതില്‍ കൂടുതല്‍
വസ്തുനിഷ്ടമാക്കാന്‍
ചിത്രകാരനു കഴിയുന്നില്ല.
സ്നേഹശൂന്യന്‍ ...!!!!
ഹഹഹ :)

പാവപ്പെട്ടവന്‍ August 28, 2009 at 12:49 PM  

കാലം മായിക്കാത്ത വികാര സമ്മേളനമാണ്‌ പ്രണയം ഒരു പക്ഷെ പകരമില്ലാത്ത ആഗ്രഹങ്ങാളായി അത് മനസ്സില്‍ തന്നെ മരണപെടുന്നു

പള്ളിക്കുളം.. August 28, 2009 at 2:29 PM  

""മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്....
അത്ര മാത്രം.""

ഇങ്ങനെയാണെങ്കിൽ ബുദ്ധിമുട്ടാകും..!

താരകൻ August 28, 2009 at 4:59 PM  

പ്രണയം പന്നിപനിപോലെയാണ്..മാറാനുള്ളതാണെങ്കിൽ വേഗം മാറും..അല്ലാത്തത് കൊണ്ടേ പോകൂ..

രഞ്ജിത് വിശ്വം I ranji August 28, 2009 at 7:07 PM  

ഈ "മായാത്ത പുഞ്ചിരി;
തിളക്കം മങ്ങാത്ത നയനങ്ങള്‍;
പിന്നെ ഇടറാത്ത മനസ്സ്"

ഇങ്ങനെയൊക്കെ പറയാം.. പക്ഷെ മനുഷ്യനല്ലേ.. ജീവിതമല്ലേ.. ഇടയ്ക്കു പുഞ്ചിരി മാഞ്ഞേക്കാം, കണ്ണുകളുടെ തിളക്കം മങ്ങിയേക്കാം.. മനസ്സ് ഇടര്ന്നു പോയേക്കാം.. അങ്ങിനെയെങ്കില്‍ എനിക്കീ പ്രണയം വേണ്ടെന്നു പറയുന്ന പ്രണയത്തെ അയ്യോ എനിക്കു വേണ്ട..

കുമാരന്‍ | kumaran August 29, 2009 at 8:16 PM  

പ്രണയം,, പ്രേമം എന്നു പറയുന്നത് ഇത്തിരി സുഗന്ധം പുരട്ടിയ ഒരു തട്ടിപ്പാണെന്നു ഞാനും.....

steephengeorge August 29, 2009 at 11:57 PM  

nanayi

അരുണ്‍ ചുള്ളിക്കല്‍ August 30, 2009 at 7:49 PM  

കൊള്ളാം

the man to walk with August 31, 2009 at 2:01 PM  

ishtaayi

കാട്ടിപ്പരുത്തി October 15, 2009 at 11:33 AM  

പ്രണയത്തിന്റെ ഒരാത്മാവിഷ്കാരമായിരിക്കാം - എന്നാല്‍ പല വികാരങ്ങള്‍ പോലെ ഒന്നല്ലേ പ്രണയവും-

poor-me/പാവം-ഞാന്‍ October 17, 2009 at 6:44 PM  

പുതു മണവാട്ടി മണവാളനോട്
“ ഞാന്‍ മരിച്ചാല്‍ ചേട്ടന്‍‌ ഇതുപോലെ എന്റെ ഓറ്‌മ്മക്ക് എന്തെങ്കിലും പണ്യോ?”
കുറച്ച് ആലൊചിച്ചിട്ട് “ പിന്നില്ലേ”
പെട്ടെന്നു പൊട്ടിക്കരഞു കൊണ്ടു നാറ്റ വാട്ടി
“അപ്പൊ ചേട്ടനു മുമ്പു ഞാന്‍ പോകും ല്ലേ?

മനോഹര്‍ മാണിക്കത്ത് December 27, 2009 at 4:31 PM  

നല്ല കണ്ടെത്തലാകുന്നു
നന്നായി

Kavya July 16, 2010 at 1:49 PM  

ഹായി..അതിമനോഹരം , ലളിതം ,സുന്ദരം ..ഇഷ്ടമായി.

ജനപ്രിയന്‍ ഒ എസ് April 3, 2011 at 6:44 PM  

പ്രണയം ഉപാധികള്‍ ഇല്ലാത്ത ഒരു അനുഭവമാണ്‌ നഷ്ട്ട പ്രണയങ്ങള്‍ മനസിന്‍റെ നൊമ്പരങ്ങളും,ആ വേദനകളെ ഞാന്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്നു ......................................................

ജനപ്രിയന്‍ ഒ എസ് April 3, 2011 at 6:45 PM  

പ്രണയം ഉപാധികള്‍ ഇല്ലാത്ത ഒരു അനുഭവമാണ്‌ നഷ്ട്ട പ്രണയങ്ങള്‍ മനസിന്‍റെ നൊമ്പരങ്ങളും,ആ വേദനകളെ ഞാന്‍ ഒരുപാടു ഇഷ്ട്ടപ്പെടുന്നു ......................................................

Preetha January 9, 2012 at 4:24 PM  

beautiful ...

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP